A Spicejet flight skidded off the runway during landing at the Karipur Airport on friday morning.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനിടെ വിമാനം റണ്‍വെയില്‍ നിന്ന് തെന്നിമാറി. ഇന്ന് രാവിലെയാണ് സംഭവം. ബംഗളുരുവില്‍ നിന്ന് വന്ന സ്‌പൈസ് ജെറ്റ് വിമാനമാണ് തെന്നിമാറിയത്. 70 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. കനത്ത മഴയെത്തുടര്‍ന്ന് റണ്‍വെയുടെ ഒരുഭാഗത്ത് ചെളി നിറഞ്ഞിരുന്നു. ഇതാണ് വിമാനം തെന്നിമാറാന്‍ കാരണമെന്നാണ് കരുതുന്നത്.